മലപ്പുറം: ഭക്ഷ്യ ഉല്പാദന-വിതരണ-വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ച് മെയ് 31 നകം ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന് അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് എടുക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസി കമ്മീഷണര്‍ കെ.സുഗണന്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ ബന്ധപ്പെട്ട സര്‍ക്കിളിലുള്ള ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ ഫോണില്‍ പരാതി അറിയിക്കണം. ഭക്ഷ്യ വിപണന രംഗത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് ശിക്ഷാര്‍ഹമാണ്. എല്ലാ നിയോജക മണ്ഡലങ്ങളിലും ഭക്ഷ്യ സുരക്ഷാ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. വ്യാപാരികള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍. 1800 425 1125 കടകളില്‍ പ്രദര്‍ശിപ്പിക്കണം. വിവിധ മണ്ഡലങ്ങളിലുള്ള ഭക്ഷ്യ സുരക്ഷാ സര്ക്കിള്വിഭാഗം മേധാവിയുടെ പേര്, മൊബൈല്‍ നമ്പര്‍ എന്ന ക്രമത്തില്‍.
സി.എ. ജനാര്ദ്ദനന് ഭക്ഷ്യ സുരക്ഷാ സര്‍ക്കിള്‍, മലപ്പുറം, വേങ്ങര, വളളിക്കുന്ന് സര്‍ക്കിള്‍ 8943346559. ഹസ്ന വി.പി കോട്ടക്കല്‍ സര്‍ക്കിള്‍ 7593873343. പ്രമിന. കെ.വി, തവനൂര്‍ സര്‍ക്കിള്‍ 7593873308. രമിത കെജി, മങ്കട സര്‍ക്കിള്‍ 8943346614 ഗോപിക. എസ്.ലാല്‍, താനൂര്‍ സര്‍ക്കിള്‍ 7593873338. അബ്ദുള്‍ റഷീദ്.പി തിരൂര്‍ സര്‍ക്കിള്‍ 7593873333. ദീപ്തി.യു.എം, പൊന്നാനി സര്‍ക്കിള്‍ 8943346561. ഗ്രേസ്.എം.ആര്, പെരിന്തല്‍മണ്ണ സര്‍ക്കിള്‍ 7593873305. സരിത.എ, വണ്ടൂര്‍ സര്‍ക്കിള്‍ 7593873337. ലക്ഷ്മി.എസ്.എല്‍ തിരൂരങ്ങാടി സര്‍ക്കിള്‍ 8943346562. ശ്യാം.എസ്. നിലമ്പൂര്‍ സര്‍ക്കിള്‍ 9656346179. ബിബി മാത്യു ഏറനാട്, മഞ്ചേരി സര്‍ക്കിള്‍ 8943346560
കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍, മലപ്പുറം -8943346190, 0483-2732121 എന്നീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: