മലപ്പുറം: കടുത്ത വരള്‍ച്ചയും വൈകിയെത്തിയ മഴയും കൂടി ജില്ലയില്‍ വിതച്ചത് 54.8 കോടി രൂപയുടെ നാശനഷ്ടം. വരള്‍ച്ചയില്‍ 43.4 കോടിയുടെയും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും 11.8 കോടിയുടെയും നാശമുണ്ടായി. വരള്‍ച്ച പഠിക്കാന്‍ കേന്ദ്രത്തില്‍നിന്നെത്തിയ സംഘത്തിന് കൃഷിവകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നഷ്ടം സംബന്ധിച്ച വിവരങ്ങളുള്ളത്. വരള്‍ച്ചയില്‍ കാര്യമായ നാശമുണ്ടായത് നെല്‍കൃഷിക്കും വാഴകൃഷിക്കുമാണ്. 2390 ഹെക്ടറിലെ നെല്‍കൃഷിയും 6060 ഹെക്ടര്‍ വാഴകൃഷിയുമാണ് വരള്‍ച്ചയില്‍ നശിച്ചത്.
ഒന്പതുകോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 1.6 ലക്ഷത്തിന്റെ കുലച്ച വാഴകളും 2.79 ലക്ഷത്തിന്റെ കുലയ്ക്കാത്ത വാഴകളും നശിച്ചു. 7.71 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നു. ഇതിനു പുറമെ പച്ചക്കറികള്‍, വെറ്റില, കപ്പ, കുരുമുളക് എന്നീ കൃഷികളുള്‍പ്പെടെ 43.40 കോടിയുടെ വിളനാശമുണ്ടായി.
വരള്‍ച്ചയിലുണ്ടായ നാശത്തിനുപുറകെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും സംഭവിച്ച വിളനാശവും കര്‍ഷകര്‍ക്ക് ദുരിതമായി. 230 ഓളം ഹെക്ടറിലെ വിളകളാണ് കാറ്റില്‍ ജില്ലയില്‍ നശിച്ചത്. മൊത്തം 11.18 കോടിയുടെ നാശനഷ്ടം. വാഴകൃഷിക്കാണ് കാറ്റില്‍ കൂടുതല്‍ നാശംസംഭവിച്ചത്. 154.63 ഹെക്ടറിലുള്ള 3.86 ലക്ഷം കുലച്ചവാഴകളും 36.58 ഹെക്ടറിലെ 91,450 വാഴകളും നശിച്ചു. കൂടാതെ 37 ലക്ഷത്തിന്റെ കവുങ്ങും 24.48 ലക്ഷത്തിന്റെ തെങ്ങും ഒരു കോടിയോളം രൂപയുടെ റബറും ഇതിനുപുറമെ 6.4 ലക്ഷത്തിന്റെ കുരുമുളകും 90,000 രൂപയുടെ പച്ചക്കറികളും കാറ്റ് കൊണ്ടുപോയി.
വരള്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്ക്കായിരുന്നില്ല. എന്നാല്‍ അതേ നിലപാട് കാലവര്‍ഷത്തിന്റെ കാര്യത്തിലും സ്വീകരിച്ചാല്‍ നാശനഷ്ട കണക്ക് ആയിരം കോടി കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: