പുതുക്കാട്:സെന്റ് സേവ്യേഴ്‌സ് കോണ്‍വെന്റ് സ്‌കൂളിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു.മണ്ണംപേട്ട മനയംപറമ്പില്‍ മാണിക്യന്‍ മകന്‍ സജീവന്‍ (54) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം.കെട്ടിടം പൊളിച്ചുകൊണ്ടിരിക്കെ പത്ത് അടി ഉയരത്തില്‍ നിന്ന് സജീവന്‍ തലയടിച്ച് വീഴുകയായിരുന്നു.ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചയ്‌ക്ക് 2.30 ഓടെ മരിക്കുകയായിരുന്നു.ഭാര്യ:ഉഷ.മക്കള്‍:ഷിജിന്‍, കാര്‍ത്തിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: