കൊച്ചി: ‘കളിമണ്ണ്’ സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്ന വന്‍ വിവാദങ്ങള്‍ക്കെല്ലാം സംവിധായകന് ബ്ലെസിക്ക് പറയാനുള്ള മറുപടി ഇത്രമാത്രം; 16-ാം വയസില്‍ നഷ്ടപ്പെട്ട സ്വന്തം അമ്മക്കുള്ള സമര്‍പ്പണമാണ് ഈ സിനിമ.
തന്റെ സൃഷ്ടിയെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിക്കേണ്ടിവരുന്നതാണ് ഒരു കലാകാരന് നേരിടുന്ന ഏറ്റവും വലിയ ഗതികേടെന്ന് ബ്ലെസി പറയുന്നു. മാതൃത്വമെന്നത് നമ്മളില്‍നിന്ന് അകന്നുകൊണ്ടിരിക്കുകയും അമ്മയുടെ നഗ്നദൃശ്യങ്ങള്‍ പോലും വില്പ്പനവസ്തുവായി മാറുകയും ചെയ്യുന്ന വിധത്തില്‍ സംസ്കാരം വഴിമാറുന്ന കാലത്ത് വ്യത്യസ്ത കാഴ്ചപ്പാടിലൂടെ ഒരു വൈകാരിക ബന്ധത്തെ അവതരിപ്പിക്കാനുള്ള ശ്രമമാണ് കളിമണ്ണെന്ന് ചിത്രത്തിലെ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മൊബെയില്‍ ആവ് പുറത്തിറക്കിയ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. 23 ന് ചിത്രം തീയേറ്ററുകളിലെത്തും.
ചിത്രത്തിലെ പ്രധാന രംഗങ്ങളില്‍ ഒന്നായ നടി ശ്വേതാമേനോന്റെ പ്രസവം അവസാനനിമിഷം സിസേറിയന് ആകുമോയെന്ന് ഭയപ്പെട്ടിരുന്നു. പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു. ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ എവിടെനിന്നോ ഒരു നിമിത്തംപോലെ പ്രാര്‍ത്ഥനകള്‍ക്ക് ഫലം കാണുന്നു. അഭിമന്യുവിന്റെ കഥയാണ് ‘കളിമണ്ണി’ന്റെ തിരക്കഥക്ക് ആദ്യം പ്രേരകമായത്. ഉദരത്തില്‍ കഴിയുന്ന കുഞ്ഞിന് അഞ്ചാം മാസം മുതല്‍ അമ്മ പറയുന്നതും കേള്‍ക്കുന്നതും അറിയാന്‍ കഴിയുന്നു.
മനുഷ്യസൃഷ്ടിയുടെ ആദ്യത്തെ അസംസ്കൃത പദാര്‍ത്ഥം കളിമണ്ണാണെന്ന കാല്പനിക ഭാവത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമക്ക് അതേ പേരിട്ടതെന്ന് ബ്ലെസി വ്യക്തമാക്കി.
‘കളിമണ്ണ്’ പൂര്‍ണമായും തന്റെ മകള്‍ സബൈനയുടെ ചിത്രമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത നടി ശ്വേതാമേനോന് പറഞ്ഞു. മകള്‍ തെരഞ്ഞെടുത്ത സംവിധായകനാണ് ബ്ലെസി. യഥാര്‍ത്ഥ ജീവിതത്തിലെ ഗര്‍ഭത്തെ സിനിമാജീവിതത്തിലേക്ക് കൊണ്ടുവരാനും അമ്മയും ജനിക്കാന്‍ പോകുന്ന കുഞ്ഞും തമ്മിലുള്ള ആത്മബന്ധം അവതരിപ്പിക്കാനും ഏറെ കഠിനപ്രയത്നം ചെയ്തെങ്കിലും ആസ്വാദ്യകരമായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി.
ചിത്രം റിലീസാവുന്നതിന് മുമ്പേ അതിലെ ഗാനം വന്‍പ്രചാരം നേടിയതില്‍ സംഗീതസംവിധായകന് എം. ജയചന്ദ്രന് സന്തുഷ്ടി പ്രകടിപ്പിച്ചു. സിനിമാ സംഗീതചരിത്രത്തില്‍ പുതിയ തുടക്കംകുറിക്കുന്നതാണ് ചിത്രത്തിലെ ഗാനങ്ങള്‍. ംബെയില്‍ ആവ് ആയി ഉപയോഗിക്കാനുള്ള അവസരമെന്നും അദ്ദേഹം പറഞ്ഞു. കളിമണ്ണിന്റെ നിര്‍മ്മാതാക്കളും മൊബെയില്‍ ആവ് സാങ്കേതികവിദഗ്ധരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: