തിരുവനന്തപുരം: ഇന്ത്യന്‍ സിനിമ നൂറു വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ മലയാള സിനിമയുടെ പിതാവിനുള്ള ദക്ഷിണയാണ് സെല്ലുലോയ്ഡ് എന്ന ചലച്ചിത്രമെന്ന് സംവിധായകന് കമല്‍. സെല്ലുലോയ്ച് പ്രദര്ശനശാലയിലെത്തിയ ശേഷം നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നു ലഭിക്കുന്നത്.
ആര്‍ക്കുമറിയാത്ത, അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാത്ത ജെ.സി.ഡാനിയേലിനെ മലയാളിക്കു പരിചയപ്പെടുത്താന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്തെ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സെല്ലിലോയ്ഡിന് ലഭിച്ചതോടെ ജെ.സി.ഡാനിയെയില് എന്ന ചലച്ചിത്ര പ്രതിഭ കൂടുതല്‍ ആദരിക്കപ്പെടുകയാണ്. ഈ പുരസ്കാരം സിനിമയ്ക്കു വേണ്ടി ജീവിച്ച ജെ.സി.ഡാനിയേലിനു സമര്‍പ്പിക്കുന്നുവെന്നും കമല്‍ പറഞ്ഞു. ഇത്തരം സിനിമകല് ചെയ്യുമ്പോഴാണ് ചലച്ചിത്രകാരനു സംതൃപ്തിയുണ്ടാകുന്നത്. ചുരുങ്ങിയ സമയത്തിനിടയില്‍ ജനങ്ങള്‍ അംഗീകരിച്ച സിനിമയ്ക്ക് പുരസ്കാരം കൂടി ലഭിക്കുമ്പോള്‍ അത് ഇരട്ടി നേട്ടമാണ്. സെല്ലുലോയ്ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ സഹകരിച്ച മുഴുവനാളുകളുടെയും നേട്ടം കൂടിയാണിത്.
തനിക്കു ലഭിച്ച മികച്ച നടനുള്ള പുരസ്കാരം മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിനു സമര്‍പ്പിക്കുന്നതായി നടന് പൃഥ്വിരാജ് പ്രതികരിച്ചു. തനിക്ക് പുരസ്കാരം ലഭിക്കാന്‍ കാരണമായ അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങള്‍ തീയറ്ററുകളില്‍ വിജയിച്ചവയാണ്. ആ വിജയമാണ് ആദ്യ പുരസ്കാരം. ആ നിലയ്ക്ക് നോക്കുമ്പോള്‍ ഈ പുരസ്കാരം ബോണസാണ്. സിനിമയില്‍ തന്റെ അഭിനയം നന്നായതിന്റെ ക്രെഡിറ്റ് തനിക്കു മാത്രം അവകാശപ്പെട്ടതല്ലെന്ന് പൃഥ്വി പറഞ്ഞു. ഇത് കൂട്ടായ്മയുടെ വിജയമാണ്. സിനിമാ കരിയറില്‍ നല്ല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് തനിക്കു ലഭിച്ച വലിയ നേട്ടം. കൂടുതല്‍ നല്ല സിനിമകള്‍ക്കൊപ്പം നില്ക്കാന് ഈ പുരസ്കാരം പ്രേരണ നല്കുന്നു. മലയാള സിനിമയുടെ മറക്കപ്പെട്ട പിതാവാണ് ജെ.സി.ഡാനിയേല്‍. സെല്ലുലോയ്ഡ് വിജയം നേടുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്യുന്നതോടെ സിനിമാ പിതാവിനെ കൂടുതല്‍ അറിയാനുള്ള സാഹചര്യം കൂടിയാണ് ഉണ്ടാകുന്നത്. സെല്ലുലോയ്ഡ് എന്ന ചിത്രം സംവിധായകന് കമല്‍ തനിക്കു തന്ന ഭാഗ്യമാണെന്ന് പൃഥ്വിരാജ് പറഞ്ഞു.
ഒഴിമുറിക്ക് മികച്ച് രംടാമത്തെ സിനിമയെന്ന പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സംവിധായകനും നടനുമായ മധുപാല്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ അവാര്‍ഡുകള്‍ പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ചലച്ചിത്രപുരസ്കാരങ്ങള്‍ നിര്‍ണ്ണയിച്ച് ഐ.വി.ശശിയുടെ നേതൃത്വത്തിലുള്ള ജൂറിക്ക് നിലവാരമില്ലെന്ന് ഷട്ടര്‍ എന്ന ചിത്രത്തിന്റെ സംവിധായകന് ജോയ്മാത്യു പ്രതികരിച്ചു. ഐ.വി.ശശി മോശം സംവിധായകനാണെന്നും പുരസ്കാരം പ്രതീക്ഷിച്ചിരുന്ന അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ജൂറിക്ക് താന്‍ യാതൊരു വിലയും കല്പിക്കുന്നില്ല. സംസ്ഥാന ചലച്ചിത്രോത്സവത്തില്‍ ഏറ്റവും മികച്ച ചിത്രമായി ഷട്ടര്‍ പ്രേക്ഷകര്‍ തെരഞ്ഞെടുത്തതാണ്. നാലുപേര്‍ കൂടിയിരുന്നു തെരഞ്ഞെടുക്കുന്ന പുരസ്കാരത്തേക്കാള്‍ വിലയുള്ളത് പ്രേക്ഷകരുടെ പുരസ്കാരത്തിനാണ്. സിനിമ കണ്ട് ജനങ്ങള്‍ ഷട്ടറിന്റെ നിലവാരം വിലയിരുത്തിയിട്ടുണ്ട്.
ഐ.വി.ശശിയുടെ വിലയിരുത്തല്‍ ആവശ്യമില്ല. ഒരൊറ്റ നല്ല സിനിമയം സംവിധാനം ചെയ്യാത്തയാളാണ് ഐ.വി.ശശി. ആസ്വാദന നിലവാരം തീരെ താഴ്ന്ന ജൂറിയായിരുന്നു. അവാര്‍ഡ് ലഭിച്ചിരുന്നെങ്കില്‍ കുറച്ചു പണം ലഭിക്കുമായിരുന്നു. അതു നഷ്ടപ്പെട്ടതില്‍ നിരാശയുണ്ടെന്നും ജോയ്മാത്യു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: