കരുവാരകുണ്ട്: നിലമ്പൂര്‍ പെരിമ്പിലാവ് സംസ്ഥാന പാതയോരത്ത് ടൗണില്‍ കെഎസ്ഇബി ഓഫീസിനു സമീപം അനധികൃതമായി കുന്നിടിച്ച് നിരത്തി മണ്ണ് കടത്തുന്നതായി പരാതി.
മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഈ പ്രവൃത്തി നടക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ മൗനത്തിലാണെന്നും ആരോപണമുണ്ട്. മാസങ്ങള്‍ക്കു മുമ്പ് ഇവിടെ കുന്നിടിച്ച് മണ്ണ് കടത്തുന്നതായുള്ള നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അധികൃതര്‍ ഇതിനെതിരെ നടപടി എടുത്തിരുന്നു.
എന്നാല്‍ വീണ്ടും ഇവിടെ മണ്ണെടുപ്പ് തുടരുന്നത് അധികൃതരുടെ ഒത്താശയോടെയാണന്നും ആക്ഷേപമുണ്ട്. ഇവിടുന്ന് കടത്തുന്ന മണ്ണുപയോഗിച്ച് തണ്ണീര്‍തടങ്ങള്‍ മൂടുന്നതായും പരാതിയുണ്ട്.കരുവാരകുണ്ട് മേഖലയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹെക്ടര്‍ കണക്കിന് തണ്ണീര്‍തടങ്ങള്‍ മണ്ണിട്ടുനികത്തിയതായും ആരോപണമുണ്ട്. നാട്ടുകാരുടെ ഇടപെടിലിനെ തുടര്‍ന്ന് മാത്രമാണ് അധികൃതര്‍ നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ചുരുങ്ങിയ സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുവാന്‍ അധികൃതരില്‍ നിന്നും അനുവാദം സമ്പാദിച്ചതിനു ശേഷം ഇതിന്റെ മറവില്‍ ഏക്കര്‍ കണക്കിനു ഉയര്‍ന്ന സ്ഥലങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചു നിരത്തുന്നതായും ജനങ്ങള്‍ക്കിടയില്‍ പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: