പരപ്പനങ്ങാടി: രണ്ട് ദിവസമായി വൈകുന്നേരങ്ങളില്‍ പെയ്ത മഴ ഉരുകുന്ന വേനല്‍ച്ചൂടിന് ആശ്വാസമേകി. ഈ വിളകള്‍ക്ക് മണ്ണൊരുക്കാന്‍ കാര്‍ഷിക മേഖല ഉത്സാഹത്തിലാണ്. ഉണങ്ങി വരണ്ട വയലേലകളില്‍ മഴ ഊര്ന്നിറങ്ങിയപ്പോള് മണ്ണ് പാകമായതിനാല്‍ ഇത്രയും നാള് വിശ്രമത്തിലായിരുന്ന കര്‍ഷകര്‍ പാടങ്ങളിലേക്കിറങ്ങി. ചേമ്പും ചേനയും ഇഞ്ചിയും മഞ്ഞളും കപ്പയും വാഴയും നടേണ്ട സമയമായതിനാല്‍ പരപ്പനങ്ങാടി നഗരസഭയിലെ പ്രധാന കാര്‍ഷികമേഖലകളായ ഉള്ളണം, കീഴ്ചിറ പ്രദേശങ്ങളിലെ കര്‍ഷകര്‍ തിരക്കിലാണ്.
മഴയില്‍ മണ്ണ് നനഞ്ഞെങ്കിലും ജല സ്രോതസുകളില്‍ വെള്ളമാകാത്തതിനാല് കുടിവെള്ള പ്രശ്നത്തിന് ഉടനെ പരിഹാരമാകില്ല. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന പാലത്തിങ്ങല്‍ പമ്പ് ഹൗസിന് താഴെ പുഴയില്‍ വെള്ളമില്ലാത്തതിനാല്‍ പമ്പിംങ് നിരന്തരം തടസപ്പെടുകയാണ്. പുഴയുടെ ആഴത്തില്‍ കുളം പോലെ ശേഷിക്കുന്നതില്‍ നിന്ന് പമ്പ് ഹൗസ് കിണറിലേക്ക് പമ്പ് ചെയ്ത് ഇവിടെ നിന്നും വേറെ പമ്പ് ചെയ്താണ് പരപ്പനങ്ങാടി ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നത്. ഇത് നേരത്തെ വിതരണം ചെയ്തിരുന്ന വെള്ളത്തിന്റെ നാലിലൊന്നു കുറവാണ്.മെയ് 15ന് ശേഷം കാര്യമായ മഴ ലഭിച്ചില്ലെങ്കില്‍ കുടിവെള്ളമടക്കം കാര്‍ഷിക മേഖല വന്‍ പ്രതിസന്ധിയിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: