ആലപ്പുഴ: ജില്ലയില്‍ പനി പടരുന്നു. സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും രോഗികളെക്കൊണ്ട് നിറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളില്‍ ആയിരത്തിലേറെ പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗം ബാധിച്ച് ചികിത്സയ്‌ക്ക് എത്തിയത്. സ്വകാര്യ ആശുപത്രികളിലെ കണക്ക് വ്യക്തമല്ല.
ഡെങ്കുപനിയും എച്ച് 1എന്‍ വണുമാണ് ആലപ്പുഴയെ കീഴടക്കുന്നത്. കടുത്ത ചൂടും വേനല്‍മഴയുമാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണം. രോഗം ബാധിച്ച് ഇതുവരെ ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു. 11 പേരുടെ നില ഗുരുതരമായി തുടരുന്നു.
പനിയുടെ തുടക്കത്തില്‍ത്തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സയ്‌ക്ക് മുതിരരുതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുറച്ചു നാളുകളായി തുടര്‍ന്നുവന്ന എലിപ്പനിക്ക് ഇപ്പോള്‍ ശമനമുണ്ട്.
















