കരുവാരകുണ്ട്: തരിശില് മൈനര്‍ ഇറിഗേഷന്റെ കീഴിലുള്ള കനാല്‍ കയ്യേറി മരം മുറിച്ചുമാറ്റി റോഡ് നിര്‍മ്മിച്ചതായി പരാതി.
കനാല്‍ മൂടിയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. കനാല്‍ റോഡിലുണ്ടായിരുന്ന നിരവധി മരങ്ങളും മുറിച്ചു നീക്കിയിട്ടുണ്ട്. എന്നാല്‍ മുമ്പ് ഡങ്കിപ്പനി ബാധയടക്കം ഉണ്ടായ ഈ പ്രദേശത്ത് കനാലില്‍ വ്യാപകമായി മാലിന്യം തള്ളുകയും, കിണര്‍ ജലം വരെ മലിനമാവുകയും ചെയ്ത സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ചെയ്തതെന്നും അതോടൊപ്പം കനത്ത കാറ്റിലും മഴയിലും കടപുഴകിയ റബര്‍ മരങ്ങള്‍ ഗതാഗത തടസ്സം സൃഷ്ടിച്ചപ്പോള്‍ പരിസരവാസികള്‍ ചേര്‍ന്ന് വെട്ടിമാറ്റി റോഡരികില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണെന്നും റോഡ് നിര്‍മ്മിച്ചവര്‍ പറയുന്നു.
ഇത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് പ്രദേശത്തെ ഇരുപത്താറ് കുടുംബങ്ങള്‍ ഒപ്പിട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: