പരപ്പനങ്ങാടി: പൊള്ളുന്ന വേനലില്‍ നാട് ഒരുതുള്ളി വെള്ളത്തിനായി കേഴുമ്പോള്‍ ജല അതോറിറ്റിയുടെ ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ പൊട്ടി വെള്ളം റോഡില്‍ പാഴാകുന്നത് സ്ഥിരം കാഴ്ചയാകുന്നു. പരപ്പനങ്ങാടി പുത്തരിക്കല്‍ ജംഗ്ഷന് വരെ നഗര നവീകരണം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂ. ശനിയാഴ്ച മുതല്‍ പുത്തരിക്കലിന് താഴെ പാലത്തിങ്ങല്‍ നിന്നുള്ള പൈപ്പ്ലൈന് പൊട്ടി വെള്ളം റോഡിലൊഴുകുകയാണ്.
പുത്തരിക്കല്‍ മുതല്‍ പാലത്തിങ്ങല്‍ വരെ പൈപ്പ് പൊട്ടിയത് നാല്‍പ്പതിലേറെ സ്ഥലങ്ങളില്‍. ഓരോ കുഴിയെടുക്കലിനും തകരുന്നത് നാടിന്റെ പൊതുഗതാഗത സംവിധാനമാണ്. കാലപ്പഴക്കമേറിയും ഗുണനിലവാരമില്ലാത്തതുമായ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്നും പരപ്പനങ്ങാടിയില്‍ ജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
കരിങ്കല്ലത്താണി-പല്ലവി ഭാഗങ്ങളില്‍ റോഡ് ഒരു വശം വയലിലേക്ക് ഇടിഞ്ഞ് തികച്ചും അപകടാവസ്ഥയിലാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. മഴക്കാലമാകുന്നതോടെ സംരക്ഷണഭിത്തിയില്ലാത്ത റോഡ് വലിയ ദുരന്തത്തിന് വഴിവെക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍ ‘ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും സംയുക്തമായി ക്രിയാത്മക പദ്ധതി തയ്യാറാക്കിയാല്‍ മാത്രമേ റോഡ് തകര്‍ച്ചക്ക് ശാശ്വത പരിഹാരമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: