കല്ലടിക്കോട്:ബന്ധുവീട്ടില്‍ വിരുന്നെത്തിയ സഹോദരിമാര്‍ കനാലില്‍ മുങ്ങി മരിച്ചു.അമ്പലപ്പാറ നെടുംപുറത്ത് വീട്ടില്‍ ഷാജിയുടെയും റാണിയുടെയും മക്കളായ ടിറ്റി ഷാജി, (16) അലീന ഷാജി (13)എന്നിവരാണ് മരിച്ചത്.
പൊന്നംങ്കോട് നെല്ലിക്കുന്ന് കനാലില്‍ കുളിക്കുന്നതിനിടെ ചൊവ്വരാത്രി 9.30 ഓടെ സഹോദരിമാരെ കാണാതാകുകയായിരുന്നു.മറ്റ് മൂന്ന് കുട്ടികളോടപ്പമാണ് ഇവര്‍ കനാലില്‍ കുളിക്കാനിറങ്ങിയത്.കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴക്ക് പുറമേ കാഞ്ഞിരപ്പുഴ കനാല്‍ തുറന്നു വിട്ടതിനാല്‍ ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നു.
ഏറെ സമയം ഇവരെ കാണാതായതോടെ ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വെക്കുകയും ബന്ധുക്കള്‍ എത്തി തിരയ്യല്‍ നടത്തുകയും ചെയ്തിട്ടും കണ്ടെത്തനായില്ല.തുടര്‍ന്ന് മണ്ണാര്‍ക്കാട് നിന്നും അഗ്‌നിശമന സേന എത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഒറ്റപ്പാലം എല്‍ എസ് എന്‍ കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: