പൂങ്കുന്നം: പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രത്തില്‍ വസന്തോത്സവം ആരംഭിച്ചു. ചലച്ചിത്രതാരം ജയരാജ് വാര്യര്‍ വസന്തോത്സവം ഉദ്ഘാടനം ചെയ്തു. മൂര്‍ത്തി, പി.എസ് രാമകൃഷ്ണന്‍, ടി.എസ് പട്ടാഭിമാരന്‍, ടി.എസ് രാമചന്ദ്രന്‍, ടി.എസ് കല്യാണരാമന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 18 വരെയാണ് വസന്തോത്സവം. ദക്ഷിണേന്ത്യയിലെ പ്രഗത്ഭരായ കലാകാരന്മാര്‍ വസന്തോത്സവത്തില്‍ പങ്കെടുക്കും. എല്ലാദിവസവും വൈകീട്ട് സംഗീതപരിപാടികള്‍ ഉണ്ടായിരിക്കും.
കലാനിധി സഞ്ജയ് സുബ്രഹ്മണ്യന്റെ ഭക്തിഗാനതരംഗിണി, എം.ജയചന്ദ്രന്റെ സംഗീതകച്ചേരി, ഡോ.എല്‍.സുബ്രഹ്മണ്യത്തിന്റെ വയലിന്‍ കച്ചേരി എന്നിവ വിവിധ ദിവസങ്ങളില്‍ നടക്കും. യുവഗായിക മഹതി, ശ്രീകൃഷ്ണ മോഹന്‍, രാംകുമാര്‍ മോഹന്‍, അഭിഷേക് രഘുറാം, ഗായത്രി വെങ്കിട്ടരാഘവന്‍ എന്നിവരുടെ സംഗീതകച്ചേരിയും വിശാഖഹരിയുടെ ഉപന്യാസവും വിവിധ ദിവസങ്ങളിലായി വേദിയിലെത്തും.
സ്വര്‍ണ-വസ്തു വിപണന രംഗത്തെ പ്രമുഖരായ കല്യാണ്‍ ജ്വല്ലേഴ്‌സും കല്യാണ്‍ സില്‍ക്‌സുമാണ് സാംസ്‌കാരിക പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. പ്രവേശനം സൗജന്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: