ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചുപിടിക്കാന്‍ ചെല്‍സിക്ക് വേണ്ടത് ഇനി ഒരു ജയം. മിഡില്‍സ്ബറോയെ എതിരില്ലാത്ത മൂന്നു ഗോളിന് തുരത്തിയാണ് ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചെല്‍സി ചാമ്പ്യന്‍പട്ടത്തിലേക്ക് ചുവടു വയ്ക്കുന്നത്. 13 വര്‍ഷത്തിനിടെ അഞ്ചാം കിരീടം.
ഡീഗൊ കോസ്റ്റ, മാര്‍ക്കോ അലൊന്‍സൊ, നെമഞ്ജ മാറ്റിക്ക് എന്നിവരുടെ ഗോളില്‍ നീലപ്പടയുടെ ജയം. തോല്‍വി മിഡില്‍സ്ബറോയുടെ തരംതാഴ്ത്തല്‍ ഉറപ്പിച്ചു.
മുപ്പത്തിയഞ്ച് കളി പൂര്‍ത്തിയായപ്പോള്‍ ചെല്‍സിക്ക് 84 പോയിന്റ്. രണ്ടാമതുള്ള ടോട്ടനത്തിന് 77. അടുത്ത മൂന്നു കളിയും തോറ്റാല്‍ മാത്രമേ ചെല്‍സിക്ക് ഭീഷണിയുള്ളു. എന്നാല്‍, ടോട്ടനത്തിന് മൂന്നും ജയിക്കണം. ശനിയാഴ്ച രാത്രി വെസ്റ്റ്ബ്രോംവിച്ചുമായി ചെല്‍സിയുടെ അടുത്ത മത്സരം.
നിലനില്ക്കാമെന്ന മിഡില്‍സ്ബറോയുടെ അവസാന പ്രതീക്ഷയും കെട്ടു. 36 കളികളില്‍ 28 പോയിന്റ്. ശേഷിക്കുന്ന രണ്ടിലും ജയിച്ചാലും ഫലമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: