മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ ലെഗന്സിന് തകര്‍പ്പന്‍ ജയം. റയല്‍ ബെറ്റിസിനെ മടക്കമില്ലാത്ത നാലു ഗോളിന് തുരത്തി.
അലക്സാണ്ടര്‍ സിമനോവ്സ്കിയുടെ ഇരട്ട ഗോള്‍ മത്സരത്തിന്റെ സവിശേഷത. എഴ്, 80 മിനിറ്റില്‍ ഇദ്ദേഹം ലക്ഷ്യം കണ്ടു. നബില്‍ എല്‍ ഷാര് (15), അപ്പെല്റ്റ് പിറെസ് (65) എന്നിവര്‍ മറ്റു സ്കോറര്‍മാര്‍.
മുപ്പതിയാറ് കളിയില്‍ 37 പോയിന്റുമായി റയല്‍ ബെറ്റിസ് പതിനഞ്ചാമത്. 33 പോയിന്റുള്ള ലെഗന്‍സ് പതിനാറാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: