തൃക്കൊടിത്താനം: മന്ത്രജപങ്ങള്‍ നിറഞ്ഞുനിന്ന് യജ്ഞവേദിയിലെ ഹോമകുണ്ഡങ്ങളിലേയ്ക്ക് യജ്ഞപൗരാണികര്‍ പൂജാദ്രവ്യങ്ങള്‍ അര്‍പ്പിച്ചു. തൊഴുകൈായ്യോടെ നരസിംഹമൂര്‍ത്തിയെ ജപിച്ച് ഭക്തര്‍.ഒരു കോടി പുണ്യമായി ഭക്തര്‍ക്ക് മഹാനരസിംഹഹോമം. ചൊവ്വാഴ്ച രാവിലെ തന്നെ നരസിംഹഹോമത്തില് പങ്കെടുക്കാനായി ആളുകള്‍ തൃക്കൊടിത്താനത്തപ്പന്റെ സന്നിധിയിലേയ്ക്ക് വന്നിരുന്നു. രാവിലെ ആറു മുതല്‍ പന്ത്രണ്ട് വരെ നടന്ന നരസിംഹഹോമത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ ഭദ്രദീപപ്രകാശനം നടത്തി.കേരളത്തില്‍ ആദ്യമായാണ് നരസിംഹഹോമം നടന്നത്. രാവിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് പുഷ്പം എഴുന്നള്ളിപ്പും ഉണ്ടായിരുന്നു.
ഉച്ചക്ക് കളഭാഭിഷേകവും.വൈകിട്ട് ആനയൂട്ടും നടന്നു.തുടര്‍ന്ന് വലിയ കാഴ്ചശീവേലിയും നടന്നു. ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും പഞ്ചാരിമേളവും അവതരിപ്പിച്ചു.
വൈകിട്ട് നടന്ന കാഴ്ചശീവേലിയുടെ ഭദ്രദീപപ്രകാശനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നിര്‍വ്വഹിച്ചു. ദേവപ്രശ്നവിധി പ്രകാരമാണ് ഹോമം നടന്നത്. തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണന് ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആറന്മുള ക്ഷേത്രം തന്ത്രി ത്രവിക്രമന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്, തിരുവല്ല ശ്രീവല്ലഭക്ഷേത്രം തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമന്‍ കാളിദാസന് ഭട്ടതിരിപ്പാട്, പനച്ചിക്കാട് ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവന്‍ ഭട്ടതിരിപ്പാട്, ചെട്ടികുളങ്ങര ക്ഷേത്രം തന്ത്രി പ്ലാക്കുഴി ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരി, മലയാലപ്പുഴ ക്ഷേത്രം തന്ത്രി അടിമുറ്റത്ത്മഠം മിത്രന് ഭട്ടതിരപ്പാട് എന്നിവര്‍ ഹോമത്തിന് കാര്‍മ്മികത്വം വഹിക്കാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: