കുറവിലങ്ങാട്: ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ ഫണ്ടില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കോഴയിലെ വിത്തു സംസ്കരണ കേന്ദ്രത്തിന് ശാപമോക്ഷമില്ലാതായിട്ട് നാല് വര്‍ഷങ്ങള്‍ പിന്നിടുന്നു. കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിനോടനുബന്ധിച്ചുള്ള ഈ കേന്ദ്രം ഇന്ന് ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലാണ്.
കഴിഞ്ഞ ഓഗസ്റ്റില്‍ കോഴാ കൃഷിത്തോട്ടം സന്ദര്‍ശിക്കാനെത്തിയ കൃഷി മന്ത്രി വിത്തു സംസ്കരണ കേന്ദ്രം സന്ദര്‍ശിക്കുകയും അടിയന്തിര നടപടി എടുത്ത് കേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാടുകയറി കിടന്ന കെട്ടിടത്തിലെ പുല്ലുവെട്ടുകയും കെട്ടിടത്തിന് പെയിന്റടിക്കുകയുമല്ലാതെ മറ്റ് പ്രവര്‍ത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ല. സംസ്കരണ കേന്ദ്രത്തിലെ യന്ത്രങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും തുരുമ്പെടുത്ത് നശിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.
ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്നും പറക്കിത്താനം മലയിലേക്ക് പോകുന്ന വഴിയില്‍ ഉള്‍പ്രദേശത്താണ് കോടിക്കണക്കിന് രൂപ മുടക്കി വിത്തു സംസ്കരണ കേന്ദ്രം നിര്‍മ്മിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ യന്ത്രങ്ങള്‍ ഇവിടെ സ്ഥാപിച്ചെങ്കിലും ഓരോ മണിക്കൂറിലും രണ്ടു ടണ്‍ വിത്തുവീതം സംസ്കരിക്കാവുന്ന ഈ യൂണിറ്റില്‍ നിന്ന് ഇതുവരെ ഒരു വിത്തുപോലും സംസ്കരിച്ച് പുറത്തേക്കേത്തിയില്ല. കോഴായില്‍ അല്ലാതെ കേരളത്തിലെ മറ്റ് രണ്ട് കൃഷിഫാമുകളില്‍ കൂടി ഇത്തിരം യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ആലപ്പുഴ കൃഷിത്തോട്ടത്തിലുള്ള വിത്തുമുളപ്പിക്കുന്ന യന്ത്രവും തുരുമ്പെടുത്ത് നശിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: