കോട്ടയം: ആര്‍പ്പൂക്കര ശ്രീസുബ്രഹമണ്യസ്വാമിക്ഷേത്രത്തില് ഭാഗവത സപ്താഹയജ്ഞവും പ്രഭാഷണ പരമ്പരയും 14 മുതല്‍ 21 വരെ നടക്കും. യജ്ഞാചാര്യന്‍ സ്വാമി അശേഷാനന്ദ സരസ്വതി. 14 ന് വൈകിട്ട് 5.30 ന് ഉദ്ഘാടനവും ഭദ്രദീപപ്രകാശനവും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നിര്‍വ്വഹിക്കും.
ദശാവതാരച്ചാര്‍ത്ത് 12 മുതല്‍ 21 വരെയാണ്. വൈകിട്ട് 5.30 മുതലാണ് ദര്‍ശനം. ദശാവതാരച്ചാര്ത്തിനോടനുബന്ധിച്ചുള്ള ഭദ്രദീപ പ്രകാശനം 12 ന് വൈകിട്ട് 5.30 ന് മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന് നായര്‍ നിര്‍വ്വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ രാജേഷ്.കെ , എ.എന്‍ രാധാകൃഷ്ണന് , പി.ആര് കാര്ത്തികേയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: