തൊടുപുഴ: ഹിന്ദുഐക്യവേദി തൊടുപുഴ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ്ണ നടത്തി. ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്ന കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ്ണ.
ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് വി എം ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ പി സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം എം എന്‍ ജയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
എസ്എന്‍ഡിപി യോഗം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.എസ് പ്രവീണ്‍, ചേരമര്‍സംഘം ജില്ലാ പ്രസിഡന്റ് രാജന്‍ മക്കുപാറ, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എസ് സുധാകരന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം സ്വാമി ദേവചൈതന്യ എന്നിവര്‍ പ്രസംഗിച്ചു.
















