മുണ്ടക്കയം: പാട്ടകാലാവധി കഴിഞ്ഞ തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപെട്ടു ഹിന്ദു ഐക്യവേദി ബോയിസ് എസ്റ്റേറ്റിലേക്കു മാര്‍ച്ചു സംഘടിപ്പിക്കും. തോട്ടങ്ങള്‍ പിടിച്ചെടുത്തു ഭൂരഹിതര്‍ക്കും തൊഴിലാളികള്‍ക്കും പതിച്ചു നല്കണമെന്നാവശ്യപ്പെട്ടു ഇന്ന് 2.30ന് മുപ്പത്തിയഞ്ചാം മൈല്‍ ബോയ്സ് എസ്റ്റേറ്റിലേക്കു നടത്തുന്ന ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി ഇ.ജി.മനോജ് ഉദ്ഘാടനം ചെയ്യും. വി.വി.വിനോദ്കുമാര്‍,സി.ഡി.മുരളീ ധരന്‍,സുനില്‍ സുരേന്ദ്രന്, എസ്.ജയരാജ് എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: