ഏന്തയാര്‍: ഇന്ത്യയില്‍ ആദ്യമായി റബര്‍കൃഷി തുടങ്ങിയ അയര്ലന്റുകാരന് ജെ.ജെ.മര്‍ഫിയുടെ 60-ാം ചരമവാര്‍ഷിക ദിനം തിങ്കളാഴ്ചയായിരുന്നു. റബ്ബറിന്റെ പിതാവായ ജോണ്‍ ജോസഫ് മര്‍ഫിയെ അധികാരികള്‍ അവഗണിച്ചിരിക്കുകയാണ്. മര്‍ഫി സായിപ്പിനു സ്മാരകം നിര്‍മ്മിക്കുന്നതിനായി തറക്കല്ലിട്ട റബ്ബര്‍ബോര്‍ഡ് ശിലാഫലകത്തില്‍ ഒതുക്കി. നേര്യമംഗലത്തിനടുത്ത് മാങ്കുളത്ത് 1902 ല്‍ റബ്ബര്‍കൃഷി നടത്തി പരാജയപ്പെട്ടതോടെയാണ് ജെ.ജെ. മര്‍ഫി കൃഷിക്കനുകൂലമായ സ്ഥലം തേടി മുണ്ടക്കയത്തെത്തിയത്. ഇളങ്കാടു മുതല്‍ കൂട്ടിക്കല്‍ വരെയാണ് റബര്‍ കൃഷി പരീക്ഷിച്ചത്. പിന്നീട് മുണ്ടക്കയം വരെ വ്യാപിപ്പിച്ചു. ഏഴു വര്‍ഷം പിന്നിട്ടപ്പോഴേക്കും പന്തീരായിരം ഏക്കറിലേയ്ക്ക് റബര്‍ കൃഷി വളര്‍ന്നു പന്തലിച്ചു. ഏന്തയാറ്റില്‍ റബര്‍, തേയില ഫാക്ടറികള്‍ക്കും മര്‍ഫി തുടക്കം കുറിച്ചു. തോട്ടത്തിന്റെ വ്യാപ്തി വളര്‍ന്നതോടെ തൊഴിലാളികളുടെ എണ്ണം പെരുകിയെങ്കിലും അവര്‍ക്കു മെച്ചപ്പെട്ട ശമ്പളവും, ചികില് ഉള്‍പ്പെടെയുള്ള സൗകര്യം നല്‍കുന്നതിനും മര്‍ഫി പ്രാധാന്യം നല്കി. ഏന്തയാറ്റില്‍ തൊഴിലാളികള്‍ക്കായി ആശുപത്രി തുറന്നു.
ഇന്ത്യ സ്വതന്ത്രയായയോടെ തോട്ടങ്ങള്‍ വില്ക്കുവാന് മര്‍ഫി നിര്‍ബന്ധിതനായി. തോട്ടങ്ങള്‍ വിറ്റു കിട്ടിയ പണത്തില്‍ ഒരു ഭാഗം അദ്ദേഹം തൊഴിലാളികള്‍ക്കു വീതിച്ചു നല്കി. കുറെ സ്ഥലം ദാനമായും നല്കി. 1957 ല്‍ രോഗ ബാധിതനായ മര്‍ഫിക്ക് രണ്ടു കാര്യങ്ങളിലേ നിര്‍ബന്ധമുണ്ടായിരുന്നുള്ളു. തന്നെ—ഏന്തയാറ്റില്‍ തൊഴിലാളികളുടെ സെമിത്തേരിയില്‍ സംസ്കരിക്കണം. 1957 മേയ് ഒന്‍പതിന് നാഗര്‍കോവിലിലെ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞ മര്‍ഫിയുടെ ജഡം ആഗ്രഹിച്ചതു—പോലെ എന്തയാറ്റില് കൊണ്ടു വരികയും തൊഴിലാളികളുടെ കല്ലറയ്ക്കു സമീപം സംസ്കരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: