അമ്പലപ്പുഴ: പുന്നപ്രയില്‍ തുടങ്ങിയ വിദേശമദ്യ വില്പ്പനശാലക്കെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭമാരംഭിച്ചു. മദ്യ വില്‍പ്പനശാല അടിയന്തരമായി അടച്ചു പൂട്ടിയില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. ഏതാനും ദിവസം മുന്‍പാണ് പുന്നപ്ര കളിത്തട്ട് ജങ്ഷന് കിഴക്ക് വെട്ടിക്കരി പാടശേഖരത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ വസതിയോടു ചേര്‍ന്ന് വിദേശമദ്യ വില്‍പ്പനശാല ആരംഭിച്ചത്. ഇ ടുങ്ങിയ കളിത്തട്ട് – മാത്തൂച്ചിറ റോഡില്‍ ഇതുമൂലം കാല്‍നടയാത്ര പോലും സാധ്യമാകാത്ത സ്ഥിതിയാണ്. നിരവധി ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സമീപമാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ഏതാനും മാസം മുന്‍പ് ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ മദ്യമയക്കുമരുന്ന് വ്യാപനത്തിനെതിരെ ബോധവല്‍ക്കണ ക്ലാസ്സും സെമിനാറും സംഘടിപ്പിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മദ്യവില്‍പ്പനശാല ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: