കണ്ണൂര്‍: ഇരുകരയും തിങ്ങിയൊഴുകുകയും ഇന്ന് അഴുക്കുചാലായി മാറുകയും ചെയ്ത കനാമ്പുഴ വീണ്ടെടുക്കുകയെന്ന പരിപാടിയുടെ ഭാഗമായി പുഴയുടെ ഭാഗമായിരുന്ന പ്രദേശങ്ങളില്‍ 17 ന് ശുചീകരണ യഞ്ജം നടത്തും. മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പന്‍ മലയില്‍ നിന്ന് ആരംഭിച്ച് പല കൈവഴികളിലൂടെ കാട്ടരുവിയായൊഴുകി ആദികടലായിയിലൂടെ ഒഴുകി അറബിക്കടലില്‍ പതിച്ചിരുന്ന കാനാമ്പുഴയെ വീണ്ടെടുക്കാനുളള പരിപാടിയുടെ ഭാഗമായി പുഴയുടെ കരയിലൂടെ മന്ത്രിയുടെ നേതൃത്വത്തില്‍ പുഴയുടെ കരയിലൂടെ കഴിഞ്ഞ ദിവസം യാത്ര നടത്തിയിരുന്നു. 5000 പേര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കുചേരും.
















