ആലപ്പുഴ: കേരള തീരത്ത് പ്രവര്‍ത്തിക്കുന്നതും ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ എല്ലാ മത്സ്യ ബന്ധന ബോട്ടുകളും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള കളര്‍ കോഡിങ് നടപ്പാക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എല്ലാ മത്സ്യബന്ധന ഇന്‍ ബോര്‍ഡ് വള്ളങ്ങള്‍ക്കും ഇത് ബാധകമാണ്. ഇതനുസരിച്ച് മത്സ്യബന്ധന ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും വീല്‍ ഹൗസിന് ഓറഞ്ച് നിറവും ഹള്ളിന് ഡാര്‍ക്ക് ബ്ലൂ നിറവും നല്‍കണം.
ജൂണ്‍ അഞ്ചിനകം കളര്‍കോഡിങ് നടപ്പാക്കാത്ത പക്ഷം നിയമം ലംഘിക്കുന്ന എല്ലാ മത്സ്യ ബന്ധന യാന ഉടമകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: