അര്‍ജന്റീന: മൂകരായ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ പാതിരിമാരെ സഹായിച്ച കന്യാസ്ത്രീ അറസ്റ്റില്‍. 42 കാരിയായ കൊസാക്ക കുമികോയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. സ്കൂളിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കുമികോയെ അറസ്റ്റ് ചെയ്തത്.
അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്നും 620 മൈലോളം ദൂരെയുള്ള മൂക വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക സ്കൂളിലാണ് സംഭവം. നിരവധി വിദ്യാര്‍ത്ഥിനികളെ കാലങ്ങളായി പാതിരിമാര്‍ പീഡനത്തിന് ഇരയാക്കി വരികയായിരുന്നു. ഇതിന് വേണ്ട സഹായം ചെയ്തു കൊടുത്തത് കുമികോയായിരുന്നു.
പീഡനത്തെ തുടര്‍ന്ന് ശരീരത്തിലുണ്ടായ മുറിവ് മറയ്ക്കാന്‍ ഡൈപ്പര്‍ ധരിക്കാന്‍ സിസ്റ്റര്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് കാലങ്ങളായി നടന്നു വന്ന പീഡനപരമ്പരകളുടെ മുഖ്യകണ്ണിയായ സിസ്റ്ററുടെ അറസ്റ്റിലേക്ക് നയിച്ചത്. പാതിരിയായ ഹൊറാസിയോ കോര്‍ബച്ചോ തന്നെ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.
അതേസമയം, സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിസ്റ്റര്‍. വിദ്യാര്‍ത്ഥികളെ മര്‍ദിച്ചെന്നും ഇവര്‍ക്കെതിരെ ആരോപണമുണ്ട്. സ്കൂളിലെ മേലധികാരികളായ പുരോഹിതന്മാരായ കോര്ബച്ചോയ്ക്കും നിക്കോളോ കൊറാഡിയോയ്ക്കുമെതിരെ പീഡന ആരോപണങ്ങളുമായി ഇതിനോടെകം തന്നെ 24 പെണ്‍കുട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: