മലപ്പുറം: ജില്ലയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ. രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഒരു കോടി രൂപ അടിയന്തരമായി അനുവദിച്ചതായി കളക്ടര്‍ അറിയിച്ചു.
വാട്ടര്‍ കിയോസ്ക്കുകളിലൂടെയുള്ള കുടിവെള്ള വിതരണത്തിനും താലൂക്കുകള്‍ കേന്ദ്രീകരിച്ചുള്ള വിതരണത്തിനുമാണ് തുക വിനിയോഗിക്കുക. ജില്ലയില്‍ 450 വാട്ടര്‍ കിയോസ്ക്കുകള്‍ നിര്‍മ്മിക്കുന്നതിന് അനുമതിയായിട്ടുണ്ട്.
ഇതില്‍ 140 എണ്ണത്തിന്റെ പണി പൂര്‍ത്തീകരിച്ചിട്ടണ്ട്. 70 എണ്ണം കിയോസ്കുകള്‍ കുടിവെള്ള വിതരണത്തിന് സജ്ജമാണ്. 70 എണ്ണം 10 നകം കുടിവെള്ള വിതരണം നടത്തുന്നതിന് സജ്ജമാക്കും. ബാക്കി വരുന്ന കിയോസ്കുകള്‍ക്ക് രണ്ടു ദിവസത്തിനകം നിര്‍മാണാനുമതി നല്‍കും.
എല്ലാ കിയോസ്കുകളിലേക്കും ടാങ്കര്‍ ലോറികളിലാണ് വെള്ളം എത്തിക്കുന്നത്. നിര്‍മിതി കേന്ദ്രയാണ് വാട്ടര്‍ കിയോസ്കുകളുടെ ബേസ്മെന്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 5000 ലിറ്റര്‍ കപ്പാസിറ്റിയുള്ള കുടിവെള്ള ടാങ്കറുകള്‍ തൃശൂരിലെ പോളി ഫോം കമ്പനിയാണ് നിര്‍മ്മിച്ചു നല്‍കുന്നത്.
താലൂക്ക് കേന്ദ്രീകരിച്ചുള്ള കുടിവെള്ള വിതരണത്തിന് തഹസില്‍ദാര്‍മാര്‍ നേതൃത്വം നല്‍കും. ഇതിനു പുറമെ ഗാമപഞ്ചായത്തുകള്ക്ക് 10 ലക്ഷം വരെ തനത് ഫണ്ട് ഉപയോഗിച്ച് കുടിവെള്ള വിതരണം നടത്തുന്നതിന് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിട്ടുണ്ട്. നഗരസഭകള്‍ക്ക് 15 ലക്ഷം രൂപവരെയും ചെലവിഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: