പരപ്പനങ്ങാടി: വാളക്കുണ്ട്-നെടുവ- കോവിലകം റോഡില്‍ അറവുമാലിന്യങ്ങള്‍ തള്ളി. ജനവാസ കേന്ദ്രത്തില്‍ അഴുകിയ മാംസാവശിഷ്ടങ്ങള്‍ തള്ളിയതിനാല്‍ പ്രദേശം മുഴുവന്‍ ദുര്ഗന്ധവമിക്കുകയാണ്.
അഞ്ച് ക്ഷേത്രങ്ങളുള്ള കോവിലകം-നെടുവ പ്രദേശത്ത് ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മുമ്പ് വിജനമായ പ്രദേശങ്ങളിലായിരുന്നു മാലിന്യം പരക്കെ തള്ളിയിരുന്നത്,
പരപ്പനങ്ങാടി നഗരസഭയില്‍ മാലിന്യ സംസ്കരണ സംവിധാനമില്ലാത്തതിനാലാണ് കോഴിക്കടകളില്‍ നിന്നും അറവുശാലകളില്‍ നിന്നും മാംസാവശിഷ്ടങ്ങളടക്കം റോഡില്‍ വിതറുന്നതിന് കാരണമാകുന്നത്. അനധികൃത മാംസ വില്‍പ്പനശാലകളിലെ അവശിഷ്ടങ്ങളാണ് റോഡില്‍ തള്ളുന്നത്.
മാലിന്യം തള്ളിയവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ബിജെപി പഴയതെരു ബൂത്ത് കമ്മറ്റിയും കോവിലകം റസിഡന്റ്സ് അസോസിയേഷനും പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രാത്രിയില്‍ മാലിന്യം തള്ളാനെത്തുന്നവരെ പിടികൂടാന്‍ പ്രദേശത്ത് സി.ജയദേവന്, പുഷ്പന് തെക്കേടത്ത്, മുരളിനെടുവ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കര്‍മസമിതിയും സജീവമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: