ബെംഗളുരു: പരിക്കില്‍ നിന്ന് മോചിതനായ റോബിന് ഉത്തപ്പ ഐപിഎല്‍ ലീഗില്‍ ഇന്ന് കിങ്ങ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തില്‍ കളിക്കുമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ലെഗ് സ്പിന്നര്‍ പിയുഷ് ചൗള പറഞ്ഞു.
റോയല്‍ ചലഞ്ചേഴ്സിനെതിരെ വിജയം നേടിയശേഷം സംസാരിക്കുകയായിരുന്നു ചൗള. ഉത്തപ്പ പരിക്കില്‍ നിന്ന് മോചിതനായിട്ടുണ്ട്. അടുത്ത മത്സരത്തില്‍ കളിക്കുമെന്നാണ് പ്രതീക്ഷ.
കര്‍ണാടകയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാനായ ഉത്തപ്പ ഈ സീസണില്‍ കൊല്ക്കത്തയ്ക്ക്വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ഒമ്പതു ഇന്നിംഗ്സുകളിലായി 384 റണ്‍സ് നേടി.42.66 ശതമാനമാണ് ശരാശരി.സ്വന്തം തട്ടകത്തിലെ അവസാന മത്സരത്തിലാണ് ഉത്തപ്പയ്ക്ക് പരിക്കേറ്റത്്.
ഓപ്പണര്‍ സുനില്‍ നരെയ്നിന്റെയും ക്രിസ് ലിന്നിന്റെയും മികവില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ്് റൈഡേഴ്സ് പ്ലേ ഓഫില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: