ഭരണങ്ങാനം: ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരവും പുണ്യദായകവുമായ ശ്രീമദ് നാരായണീയ സപ്താഹം യജ്ഞത്തിന് മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി ഭദ്രദീപപ്രകാശനം നിര്‍വ്വഹിച്ച് തുടക്കമായി. പ്രശസ്തനായ ഭാഗവതരത്നം തിരുവല്ല കണ്ണന് യജ്ഞാചാര്യനായ സപ്താഹയജ്ഞത്തില്‍ നാളെ രാവിലെ 6.30 ന് വിഷ്ണുസഹസ്രനാമജപം, മംഗളശ്ലോകങ്ങള്‍, 7.30 മുതല്‍ പാരായണവും പ്രഭാഷണവും ഉച്ചയ്ക്ക് 1 മണി മുതല്‍ പ്രസാദം ഊട്ട് എന്നിവ ഉണ്ടായിരിക്കും. തുടര്‍ന്ന് പാരായണവും പ്രഭാഷണവും. വൈകിട്ട് 5.45 മുതല്‍ ലളിതസഹസ്രനാമജപം, 6.30 ന് ക്ഷേത്രത്തിലെ ദീപാരാധന, 6.45 മുതല്‍ 8.30 വരെ നാമസങ്കീര്‍ത്തനം തുടര്‍ന്ന് പ്രഭാഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: