കോട്ടയം: ജില്ലയിലെ കാവുകളുടെ സംരക്ഷണ-പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് സംസ്ഥാന വനം-വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ട്രസ്ററുകള്‍, ദേവസ്വം എന്നിവയുടെ ഉടമസ്ഥതയിലുളള വിസ്തൃതിയും ജൈവവൈവിധ്യവും കൂടുതലായുളള കാവുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിയ്ക്കുക. അപേക്ഷ ഫോറവും വിവരങ്ങളും കോട്ടയം പാറമ്പഴയിലുളള സാമൂഹ്യവനവല്‍ക്കരണ ഓഫീസില്‍ നിന്ന് ലഭിയ്ക്കും. അപേക്ഷ ജൂണ്‍ 14ന് വൈകിട്ട് 5നകം സാമൂഹ്യ വനവത്ക്കരണ ഓഫീസില്‍ ലഭിച്ചിരിക്കണം. മുന്‍വര്‍ഷങ്ങളില്‍ സാമ്പത്തിക സഹായം ലഭിച്ചിട്ടുളളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2310412
പ്രതികരിക്കാൻ ഇവിടെ എഴുതുക: