കോട്ടയം: ശിവഗിരി മഹാസമാധി പ്രതിഷ്ഠാ കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പ്രാര്‍ത്ഥനായോഗങ്ങളുടെ ആലോചനായോഗം ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അംഗവും മുഹമ്മ വിശ്വഗാജി മഠം സെക്രട്ടറിയുമായ സ്വാമി അസ്പര്‍ശാനന്ദ ഉദ്ഘാടനം ചെയ്തു.
ജില്ലയില്‍ 101 പ്രാര്‍ത്ഥനായോഗങ്ങളും 8സെമിനാറുകളും നടത്തുവാന്‍ യോഗം തീരുമാനിച്ചു.
എസ്എന്‍ഡിപി യോഗം ബോര്‍ഡംഗവും സ്വാഗതസംഘം രക്ഷാധികാരിയുമായ എ.ജി.തങ്കപ്പന് അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മ ചൈതന്യ, എസ്.ഡി.സുരേഷ് ബാബു, എന്‍.കെ.രമണന്, യൂണിയന് സെക്രട്ടറി ആര്.രാജീവ്, ഇ.എം.സോമനാഥന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: