കാബൂള്‍: ഭീകര സംഘടനയായ ഐഎസിന്റെ അഫ്ഗാനിസ്ഥാനിലെ നേതാവ് അബ്ദുള്‍ ഹാസിബ് ലൊഗാരി കൊല്ലപ്പെട്ടു. പത്തു ദിവസം മുന്‍പ് നംഗര്‍ഹാര്‍ പ്രവിശ്യയില്‍ സുരക്ഷാസേന നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗാനിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ കാബൂളിലെ സൈനിക ആശുപത്രിക്കുനേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഹാസിബ്. അഫ്ഗാനിസ്ഥാനിലെ ഐഎസ് ഘടകത്തിന്റെ രണ്ടാമത്തെ നേതാവാണ് അബ്ദുള്‍ ഹാസിബ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: