കോട്ടയം: എസ്എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്ത് വന്നയുടനേ വേനല്‍ അവധിക്കാല ക്ലാസ് തുടങ്ങനാള്ള സ്കൂളുകളുടെ നീക്കത്തിന് ഡിപിഐയുടെ സര്‍ക്കുലര്‍ വിലങ്ങുതടിയായി. ബാലവകാശ കമ്മീഷന്റെ ഉത്തരവിന്റെ ചുവട് പിടിച്ചാണ് ഡിപിഐ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇതനുസരിച്ച് കൊടും ചൂടില്‍ ക്ലാസുകള്‍ വയ്ക്കുന്നത് സ്്കൂള്‍ മേലധികാരികളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കണം. കുട്ടികള്‍ക്ക് ചൂടിനെ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ സ്കൂള്‍ അധികാരികള്ക്കയായിരിക്കും ഉത്തരവാദിത്വം.
എസ്എസ്എല്‍സി ഫലം പുറത്ത് വരുന്നതിന് മുമ്പേ അടുത്ത പരീക്ഷ എഴുതുന്നവര്‍ക്കായി വേനല്‍ക്കാല ക്ലാസ് നടത്താന്‍ സ്്കൂളുകള്‍ ഒരുങ്ങിയിരുന്നു. ഇതനുസരിച്ച് അധ്യാപകര്‍ക്കുള്ള ടൈംടേബിളും വീതിച്ച് നല്കി. എന്നാല്‍ സര്‍ക്കുലര്‍ പുറത്ത് ഇറങ്ങിയതോടെ ക്ലാസ് വേണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് സ്കൂള്‍ അധികൃതര്‍. ചില സ്കൂളുകള്‍ വേനല്‍ക്കാല ക്ലാസ് നടത്തുന്നതിനായി രക്ഷിതാക്കളുടെ സമ്മതം തേടിയിട്ടുണ്ട്. കാലേകൂട്ടി പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോട്ടയം ജി്ല്ലയിലെ മുന്തിയ സ്കൂളുകള്‍ വരെ ആശയക്കുഴപ്പത്തിലാണ്. അതേസമയം ബാലവകാശ കമ്മീഷന്റെ ഉത്തരവ് ലംഘിച്ച് ചില അണ് എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ക്ലാസുകള്‍ നടത്തുന്നതായി പൊതുവിദ്യഭ്യാസ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
കാലങ്ങളായി എസ്എസ്എല്‍സി പരീക്ഷ എഴുതുന്നവര്‍ക്ക് വേനല്‍ക്കാലത്ത് ക്ലാസുകള്‍ വയ്ക്കാറുണ്ട്. പുതിയ അധ്യായന വര്‍ഷം തുടങ്ങുമ്പോഴത്തേയ്ക്കും എല്ലാ വിഷയങ്ങളുടെയും ഒരു പാഠം തീര്‍ക്കുമായിരുന്നു. ക്രിസ്തുമസ് കഴിയുമ്പോള്‍ റിവിഷന്‍ തുടങ്ങാന്‍തക്ക വിധത്തിലാണ് പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ കൊടുംചൂടില്‍ കുട്ടികളെ ക്ലാസിലിരുത്തുന്നതും ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് വിടുന്നതും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് വിദ്യഭ്യാസവകുപ്പ് ഇത്തവണ അവധിക്കാല ക്ലാസ് തടഞ്ഞത്. ചൂടില്‍ വ്യത്യാസം വന്നിട്ടില്ലാത്തതിനാല്‍ ഉത്തരവില്‍ മാറ്റം വരുത്തണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: