കോട്ടയം: സിഎംഎസ് കോളേജിന്റെ 200-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശേരി സര്‍ഗ്ഗക്ഷേത്രയും സൂര്യ സ്റ്റേജ് ആന്റ് ഫിലിം സൊസൈറ്റിയും മാര്‍ ക്രിസോസ്റ്റം ഗ്ലോബല്‍ പീസ് ഫൗണ്ടേഷനും ചേര്‍ന്നൊരുക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യവിസ്മയം എന്റെ രക്ഷകന് സ്റ്റേജ് ഷോ 22മുതല്‍ 31വരെ സിഎംഎസ് കോളേജ് മൈതാനിയില്‍ നടത്തും. 150ല്‍പ്പരം കലാകാരന്മാരും 50ല്‍പ്പരം പക്ഷി മൃഗാദികളും നേരിട്ട് സ്റ്റേജിലെത്തുന്ന ഈ ഷോയുടെ രംഗാവിഷ്കാരവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സൂര്യാ കൃഷ്ണമൂര്ത്തിയാണ്.
1000 ചിതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്റ്റേജ് നിമിഷങ്ങള്‍ക്കകം മാറിമറിയുന്ന ഇരുനിലകെട്ടിടത്തിന്റെ ഉയരമുള്ള പടുകൂറ്റന്‍ സെറ്റുകള്‍ തുടങ്ങിയവ ഈ ഷോയുടെ പ്രത്യേകതകളാണ്. ആദുനിക സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച ഇങ്ങനെ ഒരു ഉദ്യമം ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. കവി മധുസൂദനന് നായരുടെ വരികള്‍ക്ക് പണ്ഡിറ്റ് രമേഷ് നാരായണന് സംഗീതം നല്കിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: