കോട്ടയം: ചലചിത്രനടന് കമല്ഹാസന് രാജ്കമല് ഫിലിംസ് ഇന്റര്‍ നാഷണലിന്റെ പേരില്‍ പുറത്തിറക്കുന്ന വിശ്വരൂപം 2 എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ദേശീയപതാക ദുരുപയോഗം ചെയ്തതിനെതിരെ നടപടി ആവശ്യപ്പെട്ട് പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പരാതി നല്കി. ഫ്ളാഗ് കോഡും നാഷണല്‍ ഹോണര്‍ ആക്ടും പ്രകാരം നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
2002ലെ ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ സെക്ഷന്‍ 5 ദുരുപയോഗം വകുപ്പ് 3:29 പ്രകാരം ദേശീയപതാക പരസ്യത്തിന് ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. സിനിമയുടെ പ്രചാരണത്തിനായി ദേശീയപതാക ഉപയോഗിച്ചത് ദേശീയപതാകയോടുള്ള കടുത്ത അവഹേളനമാണ്.
കൂടാതെ ദേശീയപതാക കമല്ഹാസന് ആവരണമെന്ന നിലയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ദേശീയ അവാര്‍ഡും പത്മാ പുരസ്ക്കാവുമൊക്കെ നല്കി രാജ്യം ആദരിച്ച കമല്‍ഹാസന്റെ ഈ നടപടി ഖേദകരമാണെന്ന് എബി പറഞ്ഞു.
ദേശീയപതാക പരസ്യ ആവശ്യത്തിനു ഉപയോഗിച്ചാല്‍ ചിത്രത്തിനു പ്രദര്‍ശനാനുമതി നല്കരുതെന്നു സെന്‍സര്‍ ബോര്‍ഡിനോടും കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തോടും ഫൗണ്ടേഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: