ബാഴ്സലോണ: ബാഴ്സലോണയുടെ ലയണല്‍ മെസിയും സുവാരസും നെയ്മറും ഉള്‍പ്പെടുന്ന മുന്നേറ്റനിരയ്ക്ക് ഈ സീസണില്‍ നൂറുഗോളായി. ഇതില്‍ 51 ഗോളും മെസിയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്.
വിയ്യാറയലിഴനെതിരായ മത്സരത്തിലാണ് മെസി-സുവാരസ്-നെയ്മര്‍ സഖ്യം സെഞ്ചുറിയിടിച്ചത്്. അര്‍ജന്റീനിയന്‍ താരമായ മെസി രണ്ടുഗോളും നെയ്റും സുവാരസും ഒരോ ഗോളും നേടി.മത്സരത്തില്‍ ബാഴ്സലോണ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് വിജയിച്ചു.
ഈ ത്രിമൂര്‍ത്തികളുടെ കരുത്തില്‍ ബാഴ്സലോണ ലാലീഗില്‍ പോയിന്റു നിലയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഒത്തിണക്കത്തോടെ കളിക്കുന്ന ഇവരാണ് ബാഴ്സയുടെ വിജയങ്ങള്‍ക്ക് പിന്നില്‍. 36 മത്സരങ്ങളില്‍ ബാഴ്സലോണയ്്ക്ക് ഇപ്പോള്‍ 84 പോയിന്റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: