ബെംഗ്ളുരു: ഓപ്പണര്‍ സുനില്‍ നരെയ്ന്റെ വേഗമേറിയ അര്‍ധ സെഞ്ചുറിയില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറു വിക്കറ്റിന് കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്ലിന്റെ പ്ലേ ഓഫില്‍ പ്രവേശിച്ചു. പത്താം സീസണില്‍ തകര്‍ന്നടിയുന്ന റോയല്‍ ചലഞ്ചേഴ്സിന്റെ പത്താം തോല്‍വിയാണിത്.
റോയല്‍ ചലഞ്ചേഴ്സിന്റെ ആറിന് 158 റണ്‍സിന് മറുപടിയായി കൊല്‍ക്കത്ത 15.1 ഓവറില്‍ നാലു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 159 റണ്‍സ് നേടി .
സുനില്‍ നരെയ്ന്റെയും ഇതര ഓപ്പണറായ ക്രിസ് ലിന്നിന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് കൊല്‍ക്കത്തയ്ക്ക്് അനായാസ വിജയം നേടിക്കൊടുത്തത്.നരെയ്ന് 15 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി .ഇതിന് മുമ്പ് കൊല്‍ക്കത്തയുടെ തന്നെ യൂസഫ് പഠാനാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 15 പന്തില്‍ അമ്പത് റണ്‍സ് നേടി റെക്കോര്‍ഡിട്ടത്. സുനില്‍ നരെയ്നാണ് കളിയിലെ കേമന്‍.
അടിച്ചുതകര്‍ത്ത നരെയ്നും ലിന്നും ഒന്നാം വിക്കറ്റില്‍ 105 റണ്‍സ് നേടി. 17 പന്തില്‍ നാലു സിക്സറും ആറു ഫോറുമുള്‍പ്പെടെ 54 റണ്‍സ് എടുത്ത നരെയ്ന് ചൗധരിക്ക് മുന്നില്‍ കീഴടങ്ങി. ലിന്നും അര്‍ധ സെഞ്ചുറി കുറിച്ചാണ് ക്രീസ് വിട്ടത്. 22 പന്തില്‍ അഞ്ചുഫോറും നാലു സിക്സറും പൊക്കി 50 റണ്‍സ് കുറിച്ചു.ഗ്രാന്‍ഡ്ഹോം 31 റണ്‍സിനും ഗംഭീര്‍ 14 റണ്‍സിനും പുറത്തായി.
ബാറ്റിംഗിനയക്കപ്പെട്ട റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഹീഡ്് പുറത്താകാതെ നേടിയ 75 റണ്‍സിന്റെ പിന്‍ബലത്തിലാണ് 20 ഓവറില്‍ ആറു വിക്കറ്റിന് 158 റണ്‍സ് എടുത്തത്.ഹീഡ്
47 പന്തില്‍ അഞ്ചു സിക്സറും മൂന്ന് ഫോറും അടിച്ചു. ഓപ്പണര്‍ മന്ദീപ് സിംഗും പൊരുതിക്കളിച്ചു. 43 പന്തില്‍ മന്ദീപ് നാലു ഫോറും ഒരു സിക്സറും ഉള്‍പ്പെടെ 52 റണ്‍സ് എടുത്തു.
ഓപ്പണര്‍ ഗെയ്്ല്‍ പൂജ്യത്തിന് പുറത്തായി. നായകന് കോഹ്ലിക്കും തിളങ്ങാനായില്ല. ഉമേഷ് യാദവിന് മുന്നില്‍ അഞ്ചു റണ്‍സിന് കീഴടങ്ങി. കൊല്‍ക്കത്തയുടെ ഉമേഷ് യാദവ് നാല് ഓവറില്‍ 36 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: