അടിമാലി: കല്ലാറിനു സമീപം കമ്പിലൈനില്‍ ദേശീയപാതയോരത്ത് മരം ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മഴയെത്തുടര്‍ന്നുണ്ടായ കാറ്റിലാണ് റോഡുവക്കില്‍ നിന്ന മരം റോഡിലേക്ക് പതിച്ചത്. ഈ സമയത്ത് ഇതുവഴി വാഹനങ്ങള്‍ കടന്ന് പോകാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് വഴിമാറിയത്.
സംഭവം അറിഞ്ഞ് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മരം നീക്കി. അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.പാതയോരത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ നീക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടും നടപടി സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം
















