ഇസ്ലാമാബാദ്: പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്(പിഐഎ) വിമാനത്തിന്റെ പ്രധാന പൈലറ്റും പരിശീലകനുമായ അമീര്‍ അക്തര്‍ ഹാഷ്മി യാത്രയ്ക്കിടെ ഉറങ്ങുന്നത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നു.
305 യാത്രക്കാരുടെ ജീവന് മറന്ന ഹാഷ്മി, ട്രെയിനിയെ വിമാനത്തിന്റെ നിയന്ത്രണം ഏല്‍പ്പിച്ചാണ് ബിസിനസ് ക്ലാസ് കാബിനില്‍ കിടന്ന് ഉറങ്ങിയത്. ട്രെയിനിക്ക് പരിശീലനം നല്കാന് ചുമതലപ്പെട്ടയാളായിരുന്നു ഹാഷ്മി. ഈ ഇനത്തിലും ഇയാള്‍ക്ക് കമ്പനി വേതനം നല്‍കുന്നുണ്ട്.
ഇസ്ലാമാബാദില് നിന്ന് ലണ്ടനിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഹാഷ്മി ഉറങ്ങിയത് ഗുരുതരമായ കൃത്യവിലോപമാണെന്ന് പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വക്താവ് ദന്യാല് ഗിലാനി പറഞ്ഞു.
സംഭവം വിവാദമായതോടെ പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഹാഷ്മിയെ ജോലിയില്‍നിന്നു തിരിച്ചുവിളിച്ചു. പാക്കിസ്ഥാന് എയര്‍ലൈന്‍സ് പൈലറ്റ്സ് അസോസിയേഷന്റെ (പിഎഎല്‍പിഎ) മുന്‍ പ്രസിഡന്റ് കൂടിയാണ് ഹാഷ്മി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: