നിലമ്പൂര്‍: രാമംകുത്തില്‍ സബ്വേക്ക് റെയില്‍വേ 2.25 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയതോടെ പ്രദേശവാസികള്‍ പ്രതീക്ഷയിലാണ്.
നിലവില്‍ ചെറിയ കുട്ടികളടക്കം ജീവന് പണയം വെച്ചാണ് രാമംകുത്തിലെ റെയില്‍വേ പാലം കുറുകെ കടക്കുന്നത്. നിലമ്പൂര്‍ രാമംകുത്ത് നിവാസികളാണ് വര്‍ഷങ്ങളായി ഈ ആവശ്യവുമായി റെയില്‍വേ അധികൃതരുടെ കനിവു കാത്തിരിക്കുന്നത്. നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ പാത കടന്നുപോകുന്നത് രാമംകുത്തിന്റെ മധ്യഭാഗത്തുകൂടിയാണ്. ഏഴ് ഷെഡ്യൂളുകളിലായി 14 ട്രെയിനുകളാണ് നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ രാമംകുത്തിലൂടെ കടന്നുപോകുന്നത്.
വിദ്യാര്‍ത്ഥികളും പ്രായമായവരുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ട്രെയിന്‍ വരുന്നത് അറിയാതെ പാലം കുറുകെ കടന്നു പോകുന്നത്.
ജില്ലാ ആശുപത്രി, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാര്‍കറ്റ് തുടങ്ങിയ ഇടങ്ങളിലേക്ക് ബസുള്‍പ്പെടെ മറ്റു വാഹനങ്ങളിലെ യാത്രകാര്‍ക്ക് പത്തുമിനിറ്റുകൊണ്ട് നിലമ്പൂരിലെത്തുന്നതിന് പകരം രാമംകുത്ത് തൊണ്ടിവഴി ഏഴുകിലോമീറ്ററോളം ചുറ്റി മാത്രമേ ടൗണിലെത്തിപ്പെടാനാവൂ.
സബ്വേയ്ക്കുള്ള സ്ഥലം കണ്ടത്തേണ്ടത് നഗരസഭയാണ്. ജനപ്രതിനിധികളും നഗരസഭയും ഒന്നിച്ചു കൈകോര്‍ത്താല്‍ സബ്വേ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് രാമംകുത്ത് നിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: