മലപ്പുറം: വരള്‍ച്ച രൂക്ഷമായ സഹചര്യത്തില്‍ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ഹൗസിംങ് കോളനികള്‍ എന്നിവിടങ്ങളിലെല്ലാം പണം കൊടുത്ത് വെള്ളം വാങ്ങുകയാണ്.
എന്നാല്‍ ഇതിലും ചിലര്‍ തട്ടിപ്പ് നടത്തുകയാണ്. ശുദ്ധീകരിക്കാത്ത ജലം വിതരണം ചെയ്യുന്ന ഏജന്‍സികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട് വാഹനത്തില്‍ സൂക്ഷിച്ചിട്ടുള്ള അംഗീകൃത ഏജന്‍സിയില്‍ നിന്ന് മാത്രമേ വെള്ളം സ്വീകരിക്കാവൂയെന്നാണ് അധികൃതര്‍ നല്കുന്ന നിര്‍ദ്ദേശം.
ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് വാഹനങ്ങളില്‍ കൊണ്ടുവരുന്ന വെള്ളമാണ്. മിക്കവാഹനങ്ങളും രജിസ്റ്റര്‍ ചെയ്യാതെയും കൃത്യമായി പരിശോധിക്കാതെയുമാണ് വെള്ളം നല്‍കുന്നത്.
നഗരത്തില്‍ പലയിടങ്ങളിലും ജലജന്യരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭൂരിഭാഗം ജലസ്രോതസ്സുകളും വറ്റിവരണ്ടു. ശേഷിക്കുന്ന ജലമാകട്ടെ മലിനവും. ഇത്തരം ജലാശയങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ജലം ഉപയോഗിച്ചാല്‍ അത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
വേനല്‍ക്കാല രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുകയാണ്. ചിക്കന്‍പോക്സ് മുതല്‍ ഡിഫ്തീരിയ മുതല്‍ പിടിപെട്ട് നൂറുകണക്കിന് ആളുകളാണ് ചികിത്സ തേടുന്നത്. ജലലഭ്യതക്കുറവ് ആശൂപത്രികളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: