പയ്യോളി: വടകരയില്‍ വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. അയനിക്കാട് കൊളിവിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന റോളക്‌സ് അല്‍ഫ ഓയില്‍ മില്ലില്‍ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്.
ഗോഡൗണും ലോറിയും കത്തി നശിച്ചു. ആളപായമില്ല. ഏകദേശം അഞ്ചുകോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. യൂണിറ്റിന് സമീപത്തുള്ള മൂന്ന് കെട്ടിടങ്ങളിലേക്കും തീപടര്‍ന്നിരുന്നു. ജില്ലയുടെ വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
















