എയ്ഞ്ചല്‍വാലി: കനത്ത മഴയെ തുടര്‍ന്ന് മരം ഒടിഞ്ഞു വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും വൈദ്യുത ബന്ധം പുന:സ്ഥാപിച്ചില്ല. ഇന്നലെ രാവിലെ വൈദ്യുതി വകുപ്പില്‍ നിന്നും ചിലര്‍ വന്നുവെങ്കിലും മരം വെട്ടി മാറ്റാനോ, വൈദ്യുതി പുന:സ്ഥാപിക്കാനോ ശ്രമിക്കാതെ തിരിച്ചു പോയതായും നാട്ടുകാര്‍ പറഞ്ഞു. മൂക്കന്‍പ്പെട്ടി എയ്ഞ്ചല്‍വാലി സമാന്തര പാതയിലെ ഗതാഗതം തടസ്സപ്പെട്ടതോടെ അപ്പച്ചന്, പ്രസാദ്, ശിവന് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മരം വെട്ടിമാറ്റുകയായിരുന്നു. വൈദ്യുതി പോസ്റ്റ് തകര്‍ന്നതോടെ മേഖലയിലെ വൈദ്യുതി പാടെ നിലച്ചു.
മലയോര മേഖലയില്‍ വൈദ്യുതി എത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ മൂക്കന്‍പ്പെട്ടി കോസ് വേക്ക് സമീപമായിരുന്നു അപകടം. മുളങ്ങാശേരി സാബുവിന്റെ ഉടമസ്ഥലയിലുള്ള കൃഷിയിടത്തിലെ പേരകമാണ് റോഡരികിലെ 11 കെ.വി ലൈനിലേക്ക് ഒടിഞ്ഞു വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: