ഈരാറ്റുപേട്ട: നഗരസഭയുടെ ഹൈജീനിക് മാര്‍ക്കറ്റ് കോംപ്ലക്സിന്റെയും മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്റുകളുടെയും നഗരസഭാ മന്ദിരത്തിന്റെയും നിര്‍മാണോത്ഘാടനം ഇന്ന് 2നു മന്ത്രി എം.എം.മണി നിര്‍വഹിക്കും. പി.സി.ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കും.
ലോകബാങ്ക് സഹായത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ തദ്ദേശമിത്രം പദ്ധതിയില്‍പ്പെടുത്തി അനുവദിച്ച രണ്ടു കോടി രൂപ ഉപയോഗിച്ചാണു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
20 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന മത്സ്യ മാര്‍ക്കറ്റില്‍ ഹൈജീനിക് മത്സ്യ മാംസ സ്റ്റാളുകള്‍, വ്യാപാര ആവശ്യങ്ങള്‍ക്കുള്ള ഷട്ടര്‍ മുറികള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണു കോംപ്ലക്സ്. ക്ലീന്‍ കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80 ലക്ഷം രൂപ ഉപയോഗിച്ചു ഖര, ജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു ജൈവവളമാക്കി മാറ്റുന്നതിനുമുള്ള പദ്ധതിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: