കാസര്‍കോട്: ഉത്തര കേരളത്തിലെ ശബരിമലയെന്നറിയപ്പെടുന്ന് ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്ര നവീകരണ ബ്രഹ്മ കലശോത്സവം ഇന്ന് മുതല്‍ 10 വരെ നടക്കും. ഇന്ന് വൈകുന്നരേം 5 മണിക്ക് ആചാര്യവരവേല്‍പ്പ്, 6.30 ന് ബ്രഹ്മകലശോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരന് നിര്‍വ്വഹിക്കും.
6 ന് വൈകിട്ട് 5 മണിക്ക് മാതൃസംഗമം കാസര്‍കോട് ആര്.ഡി.ഒ ഡോ.പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്യും. 7 ന് വൈകിച്ച് 5 മണിക്ക് ക്ഷേത്ര ആചാര സംഗമം ഉദുമ എംഎല്എല കെ.കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്യും. 10 ന് നടക്കുന്ന് സമാപന സമ്മേളനം ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു ഉദ്ഘാടനം ചെയ്യും. ചിറക്കല്‍ കോവിലകത്തെ സി.കെ.രവീന്ദ്രവര്‍മ്മ രാജ മുഖ്യാതിഥിയായിരിക്കും.
പത്രസമ്മേളനത്തില്‍ ആഘോഷകമ്മറ്റി ചെയര്മാന് പി.ഗംഗാധരന് നായര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് വള്ളിയോടന്‍ ബാലകൃഷ്ണന് നായര്‍, നവീകരണ ബ്രഹ്മകലശ സമിതി ചെയര്മാന് ഡോ.എം.ബലരാമന് നായര്‍, ജനറല്‍ കണ്വീനന് അഡ്വ.എ.ബാലകൃഷ്ണന് നായര്‍, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസര്‍ ജഗദീഷ് പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: