പെരിയ: ഇവര്‍ക്ക് സ്കൂള്‍ വേനലവധിയില്ല വേനല്‍ ചൂടില്‍ വെന്തുരുകി എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികള്‍. ഏറെ കൊട്ടി ഘോഷിച്ച് 2016 നവംബര്‍ 4 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത പെരിയ പ്ലാന്റെഷന്‍ കോര്പ്പറേഷന് സമീപമുള്ള മഹാത്മ സ്പെഷ്യല്‍ സ്കൂളിലാണ് ഈ ദുരിതം.
പാറപ്പുറത്ത് പൊരിവെയിലത്ത് പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ ജനറേറ്റര്‍ ഇന്‍വര്‍ട്ടര്‍ സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ വൈദ്യൂതി നിലച്ചാല്‍ ചൂടില്‍ വെന്തുരുകുകയാണ്. മറ്റ് കുട്ടികള്‍ വീട്ടില്‍ കുടുംബത്തോടൊപ്പം ഉല്ലസിക്കുമ്പോള്‍ അതറിയാത്ത ഇവര്‍ സ്കൂളില്‍ ഒരാശ്വാസത്തിനാണെത്തുന്നത്.
പഠനത്തിനപ്പുറം പരിചരണമാണ് ഊന്നല്‍ നല്‍കുന്നത്. ഏറെ സൗകര്യങ്ങളുള്ള സ്കൂളില്‍ വൈദ്യൂതി നിലച്ചാല്‍ പിന്നെ കൊടും ചൂടിന് ആശ്വാസത്തിന് ഉള്ള ഫാനുകളൊന്നും പ്രവര്‍ത്തിക്കില്ല. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി കുട്ടികളുടെ മാനസിക വളര്‍ച്ചക്ക് ഉള്ള ഉപകരണങ്ങള്‍ എന്നിവയും ത്രിഡി തിയേറ്റര്‍ കളിസ്ഥലങ്ങള്‍ എന്നിവ എല്ലാമൊരുക്കിയിട്ടുള്ള ഇവിടെ 20 ഓളം ജീവനക്കാരുടെ സേവനവും ലഭ്യമാണ്.
പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തില്‍ ചാലിങ്കാലില്‍ നബാഡ് ആര്‍ഐഡിഎഫ് പാക്കേജില്‍ ഒന്നര കോടിയും സന്നദ്ധ സംഘടനകളുടെ സഹായമായ ഒരു കോടിയും ഉള്‍പ്പെടെ ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: