ലണ്ടന്‍: മനുഷ്യവംശം ഇനി 100 വര്‍ഷം കൂടിയേ നിലനില്‍ക്കൂ എന്ന് വിഖ്യാത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ്സിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം, ജനപ്പെരുപ്പം, ഉല്‍ക്കാ പതനം എന്നിവയാകും ഭൂമിയുടെ നാശത്തിനു കാരണമായിത്തീരുകയെന്ന് ഹോക്കിങ്സ് പറയുന്നു. ബിബിസിയുടെ ഡോക്യുമെന്ററിയിലാണ് ഹോക്കിങ്സ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മനുഷ്യവംശം നിലനില്ക്കണമെങ്കില് മറ്റൊരു വാസയോഗ്യമായ ഗ്രഹത്തിലേക്ക് കുടിയേറിപ്പാര്ക്കണമെന്നും ഹോക്കിങ്സ് മുന്നറിയിപ്പു നല്കുന്നു. മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന ആക്രമണ ത്വരയും സാങ്കേതിക വിദ്യയുടെ അനിയന്ത്രിതമായ വളര്‍ച്ചയും ആണവയുദ്ധത്തിലേക്കോ ജൈവയുദ്ധത്തിലേക്കോ ലോകത്തെക്കൊണ്ടെത്തിക്കുമെന്ന് ഹോക്കിങ്സ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഒരു ലോകഗവണ്മെന്റിനു മാത്രമേ ഈ വിനാശത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: