തിരുവനന്തപുരം: ശബരിമലയിലേക്കുള്ള പാതയിൽ 37 ഇടത്താവളങ്ങൾ നിർമ്മിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയെ അറിയിച്ചു. ഇടത്താവളം നിർമ്മിക്കേണ്ട ക്ഷേത്രങ്ങളെ തെഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദേവസ്വം മന്ത്രി. ഇടത്താവളങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള നിർദേശങ്ങൾ അടങ്ങിയ കെ ജയകുമാർ കമ്മിറ്റി റിപ്പോർട്ട് വൈകാതെ നടപ്പാക്കും.
കൂടാതെ മലബാർ ദേവസ്വത്തിന് കീഴിൽ ക്ഷേത്ര ഭരണത്തിന് ഏകികൃത രീതി കൊണ്ടുവരുന്നതിനെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
















