തിരുവനന്തപുരം: ഡിജിപി സെന്‍കുമാറിനെ ക്രിമിനല്‍ കേസില്‍ കുടുക്കാന്‍ ആസൂത്രിത നീക്കം നടത്തി. കണിച്ചുകുളങ്ങര കേസില്‍ കൊല്ലപ്പെട്ടവരുടെ സ്വര്‍ണ നിക്ഷേപം സെന്‍കുമാര്‍ തട്ടിയെടുത്തുവെന്ന് വ്യാജപരാതിയുണ്ടാക്കുകയായിരുന്നു. പരാതിയില്‍ ആഭ്യന്തര സെക്രട്ടറി വിജിലന്‍സ് അന്വേഷണത്തില്‍ ഉത്തരവിട്ടുവെങ്കില് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ ഇടപെടല്‍മൂലം പരാതി വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു.
കണിച്ചുകുളങ്ങര കേസില്‍ എവറസ്റ്റ് ചിട്ടിയുടമ രമേശിനെയും കുടുംബത്തെയും വാഹനാപകടത്തില്‍ കൂട്ടക്കൊല നടത്തിയ കേസില്‍ അന്നത്തെ ഐജിയായിരുന്ന സെന്‍കുമാര്‍ ഇവരുടെ സ്വര്‍ണനിക്ഷേപം കൈക്കലാക്കിയെന്നാരോപിച്ച് കഴിഞ്ഞ നവംബറില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഭിഭാഷകന് വ്യാജ പരാതി നല്‍കുകയായിരുന്നു.
ആഭ്യന്തര വകുപ്പിന് ലഭിച്ച പരാതി ആഭ്യന്തര സെക്രട്ടറി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുകയായിരുന്നു. ഇതറിഞ്ഞ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് സംഭവത്തില്‍ നേരിട്ട് അന്വേഷണം നടത്തുകയായിരുന്നു. ഹൈക്കോടതി രേഖകള്‍ പരിശോധിച്ചപ്പോള്‍ നിക്ഷേപങ്ങള്‍ മുഴുവന്‍ റിസീവറുടെ കൈവശത്തായിരുന്നുവെന്നും നിക്ഷേപകര്‍ക്ക് കൃത്യമായി പണം തിരികെ നല്‍കിയെന്നും വ്യക്തമായി. 25 കോടിയുടെ സ്വത്തുക്കള്‍ ലേലം ചെയ്ത് 40,000ത്തോളം നിക്ഷേപകര്‍ക്ക് പണം നല്‍കിയിരുന്നു.
12 വര്‍ഷം കഴിഞ്ഞ് സെന്‍കുമാറിനെതിരെ നല്കിയ വ്യാജ പരാതിക്കു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നാണ് ആക്ഷേപം.
സെന്‍കുമാറിനെ മനഃപൂര്‍വ്വം കുടുക്കാന്‍ നീക്കം നടത്തിയതായാണ് ആക്ഷേപം. പരാതിയുടെ ആധികാരികത പരിശോധിക്കാതെ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത് ശരിയായില്ലെന്ന് കാട്ടി ചീഫ് സെക്രട്ടറി ഫയല്‍ ക്ലോസ് ചെയ്യുകയായിരുന്നു.
ഡിജിപി സ്ഥാനത്തു നിന്ന് നീക്കം ചെയ്ത സെന്‍കുമാറിനെ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു വ്യാജ പരാതി നല്‍കിയതെന്നും ഇതിനു പിന്നില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും ആക്ഷേപമുണ്ട്.
















