കോട്ടയം: ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്ന പത്തനംതിട്ട ചന്ദനപ്പള്ളി സെന്റെ്ജോര്ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ ഓര്‍മ്മ പെരുന്നാള്‍ 7നും 8നും നടക്കും. 7ന് രാവിലെ 10ന് പൊന്നിന് കുരിശ് സമര്‍പ്പണം, വൈകിട്ട് 7ന് പദയാത്ര സംഗമം, രാത്രി 11.45ന് ഗാനമേള. 8ന് രാവിലെ 11.30ന് തീര്‍ഥാടക സംഗമം മുന്‍ സുപ്രീംകോടതി ജഡ്ജി സിറിയക്ക് ജോസഫ് നിര്‍വഹിക്കും. സംഗീത സംവിധായകന് ജെറി അമല്ദേവിന് ഓര്‍ഡര്‍ ഓഫ് സെന്റ്ജോര്‍ജ് പദവി നല്‍കും. ഉച്ചകഴിഞ്ഞ് 3ന് ചെമ്പെടുപ്പ് റാസ, രാത്രി 8ന് ഗാനമേള. പത്ര സമ്മേളനത്തില്‍ ഫാ.സില്‍വാനോസ് റമ്പാന്, റോയി വര്‍ഗീസ്, ടി.എം. വര്‍ഗീസ്, അലക്സ് സാമുവല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: