തിരുവനന്തപുരം: സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ കണക്കെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വഖഫ് വകുപ്പ് സെക്രട്ടറി എ.ഷാജഹാനെ സര്‍വെ കമ്മീഷണറായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജില്ലാ കളക്ടര്‍മാര്‍ അഡീഷണല്‍ സര്‍വെ കമ്മീഷണര്‍മാരായിരിക്കും.
രജിസ്‌ട്രേഷന്‍ ഐജി ഇ.ദേവദാസിനെ സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടറായി നിയമിക്കും. സംസ്ഥാന സഹകരണ കാര്‍ഷിക-നഗര വികസന ബാങ്കിന്റെ മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും.
സര്‍വെ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ രജിസ്‌ട്രേഷന്‍ ഐജിയുടെ അധികച്ചുമതല വഹിക്കും. മാര്‍ക്കറ്റ്‌ഫെഡ് എംഡിയായി ഡോ.സുരേഷ് ബാബുവിനെ നിയമിക്കും.
















